കൂത്താട്ടുകുളം:കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് "മുറ" ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 100 കുഞ്ഞുങ്ങളുടെ വിതരണമാണ് ബാങ്ക്‌ ലക്ഷ്യമിടുന്നത്. കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്‌ പ്രസിഡന്റ് സണ്ണി‌ കുര്യാക്കോസ് വിതരോണദ്ഘാടനം നിർവഹിച്ചു. പോത്തിൻ കുഞ്ഞുങ്ങളെ ഇൻഷ്വർ ചെയ്താണ് വിതരണം ചെയ്തത്. അംഗങ്ങൾക്ക് ആവശ്യമായ വായ്പ വളരെ കുറഞ്ഞ പലിശനിരക്കിൽ ബാങ്ക് അനുവദിക്കും. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ റോബിൻ ജോൺ, പോൾ മാത്യു, ജേക്കബ് രാജൻ, ജിജി ഷാനവാസ്, കെ‌. ജി. അംബുജാക്ഷിയമ്മ , എം.ബി. വനജ, ബാങ്ക് മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു.