ഞാറക്കൽ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈപ്പിൻ ഗോശ്രീ ബസുകളുടെ എറണാകുളം നഗരപ്രവേശം ആവശ്യപ്പെട്ട്
മുനമ്പത്ത് സർവകക്ഷി സമ്മേളനവും മുഖ്യമന്ത്റിക്ക് സമർപ്പിക്കാൻ ഒപ്പ് ശേഖരണവും നടത്തി. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷത വഹിച്ചു. മുനമ്പം ബോട്ട് ഓണേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. കെ. പുഷ്‌കരൻ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് പനയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മുനമ്പം യൂണിറ്റ് വൈസ് പ്രസിഡന്റ് ഡിക്‌സൻ പുത്തൻപുരയ്ക്കൽ, അയ്യമ്പിള്ളി യൂണിറ്റ് പ്രസിഡന്റ് എ.എ. ദിവാകരൻ, ഡി. എം.കെ ജില്ലാ സെക്രട്ടറി വിബിൻ വളയങ്ങനാട്ട്, മുനമ്പം ജനകീയ സമിതി നേതാവ് കെ. എം. ധനൻജയൻ, മുനമ്പം ഹാർബർ ഡ്രൈവേഴ്സ് രക്ഷാസമിതി മുൻ പ്രസിഡന്റ് പി. ടി. സുരേഷ് കുമാർ, ജോളി ജോസഫ്, ആന്റണി പുന്നത്തറ, ഫ്രാൻസിസ് അറക്കൽ, ജോസി ചക്കാലക്കൽ, കെ.എ. സേവിയർ, എം.എ. സേവിയർ, ടൈറ്റസ് പൂപ്പാടി, മണി തേങ്ങാത്തറ, രതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.