crime
കഞ്ചാവ് കേസിലെ പ്രതികളായ അൽത്താഫ് , ജോയൽ

മൂവാറ്റുപുഴ: വില്പനക്കായി മാരുതി കാറിൽ കടത്തികൊണ്ടുവന്ന 6.200ഗ്രാം കഞ്ചാവുമായി വെള്ളൂർകുന്നത്തുനിന്ന് രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോതമംഗലം എളമ്പ്രകരയിൽ പെരുമ്പാൽവീട്ടിൽ അൽത്താഫ് (22), കോതമംഗലം കറുകടംകരയിൽ തേലക്കാട്ടുവീട്ടിൽ ജോയൽ (21) എന്നിവരെയാണ് മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിറോഷ് നൽകിയ രഹസ്യവിവരത്തെത്തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ പി.വി. ഏലിയാസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സി. ഗിരീഷ്, പ്രിവന്റീവ് ഓഫീസർ ടി.പി. പോൾ, സി.ഇ.ഒമാരായ പി.എം.കബീർ, എം.ടി. ബാബു, ടി.ആർ. അഭിലാഷ്, ഡ്രൈവർ എം.കെ. റെജി എന്നിവരുണ്ടായിരുന്നു.

ക‌ഞ്ചാവ്. ലഹരിമരുന്നുകൾ എന്നിവയുടെ വില്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 0485-2836717, 9400069574 എന്നീ ഫോൺ നമ്പരുകളിൽ എക്സൈസിനെ അറിയിക്കാം. ഇവരുടെ പേര് രഹസ്യമായി സൂക്ഷിക്കും.