ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ്.എസും റൂറൽ ജില്ലാ പൊലീസും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. രാമമംഗലം എസ്.ഐ എസ്. ശിവകുമാർ ക്ളാസെടുത്തു. ഫയാസ്, പി.കെ.എ ജബ്ബാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ബ്രൂസ് മാത്യു, വൈസ് പ്രിൻസിപ്പൽ വി.എം. ലഗെഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുനിത കെ. നായർ, പി.ആർ. രേഷ്മ, അനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.