rsp
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പെടെ നേതാക്കളെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ആർ.എസ്.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സ്വർണ - ഡോളർ കടത്തുകേസ് സി.ബി.ഐ അന്വേഷിക്കുക, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റി നടത്തിയ ധർണ കച്ചേരിപ്പടിയിൽ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം കെ. രജികുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ജി. പ്രസന്നകുമാർ, അഡ്വ.ജെ. കൃഷ്ണകുമാർ, കെ.ടി. വിമലൻ, എം.കെ.എ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.