ks-swaminathan

നെടുമ്പാശേരി: എം.ജി സർവകലാശാല ലൈബ്രററി ആൻഡ് ഇൻഫൊർമേഷൻ സയൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഖില സുരേഷിനെ ആലുവ ശ്രീനാരായണ ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. ക്ലബ്ബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, ആർ.കെ. ശിവൻ, ശാഖാ സെക്രട്ടറി സത്യൻ, മുൻ സെക്രട്ടറിമാരായ ബൈജു, പി.ജി. ദിലീപ്, സുകുമാരൻ, സുരേഷ്, രാജി എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം പൊയ്ക്കാട്ടുശേരി ശാഖാംഗം സുരേഷിന്റെയും രാജിയുടെയും മകളാണ് അഖില.