മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ, സാമൂഹ്യ നീതി വകുപ്പ്, മെയ്ന്റൻസ് ട്രെെബ്യൂണൽ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ -വയോമിത്രം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ബോധവത്കരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ പി. എൻ. അനി നിർവഹിച്ചു. ബോധവത്കരണ റാലിയുടെ ഉദ്ഘാടനം നഗരസഭ-പൊതുമരാമത്തു കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷ്റഫ് നിർവഹിച്ചു. സമാപന യോഗം മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. റവന്യൂ ഡിവിഷണൽ ഓഫീസർ പി.എൻ. അനി അദ്ധ്യക്ഷത വഹിച്ചു. പ്രൊബേഷൻ ഓഫീസർ ജി. മനോജ് സ്വാഗതം പറഞ്ഞു. നഗരസഭാ ക്ഷേമ കാര്യ സ്റ്റാന്റിഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വയോജന കൗൺസിൽ അംഗം എം. ഐ. കുര്യാക്കോസ് വിശിഷ്ടാതിഥിയായി. വിവിധ മേഖലകളിൽ പ്രശസ്തരായ വയോജങ്ങളെ ആദരിച്ചു. വയോജന സംരക്ഷണം സാമൂഹിക ഉത്തരവാദിത്തം എന്ന വിഷയത്തിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ എം.ടി. അനിൽകുമാർ ക്ലാസ് എടുത്തു. നിർമ്മല കോളേജിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ ഫ്ലാഷ് മോബും അങ്കണവാടി വർക്കന്മാർ ലഘു നാടകവും അവതരിപ്പിച്ചു.