ആലങ്ങാട്: കൃഷിഭവനു കീഴിൽ പി.എം. കിസാൻ ഫണ്ട് ലഭിക്കുന്ന എല്ലാ കർഷകരും അക്ഷയ സെന്ററുകൾ വഴി ഭൂമി വെരിഫിക്കേഷൻ ചെയ്യണം. നിലവിൽ പി.എം. കിസാൻ പുതുക്കിയവർക്കും കർഷക രജിസ്ട്രേഷൻ നടത്തിയവർക്കും മാത്രമേ ഭൂമി വെരിഫിക്കേഷൻ സാധ്യമാകൂ. ആനുകൂല്യം തുടർന്നും ലഭിക്കാൻ താത്പര്യമുള്ളവർ 31നു മുൻപ് നിർബന്ധമായും വെരിഫിക്കേഷൻ നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 0484-2512267