
ആലുവ: ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ മെമ്മോറിയൽ (ആഡം) എക്സ്റ്റൻഷൻ ബ്ലോക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആഡം ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, മ്യൂസിയം, ആർട് ഗാലറി, കേരള ലാറ്റിൻ ഹിസ്റ്ററി, ആർട് ആൻഡ് ലിറ്ററേച്ചർ ഡിപ്പാർട്‌മെന്റ് എന്നിവ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റ് ബിഷപ് ജോസഫ് കരിയിൽ ആശിർവദിച്ചു. കൃതജ്ഞതാബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് രൂപതാമെത്രാൻ വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തി. ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷപ്രസംഗം നടത്തി.