footpath
ഫുട്പാത്തിലെ സ്ലാബുകൾക്കിടയിൽ വീട്ടമ്മയുടെ കാല് കുടുങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു

മൂവാറ്റുപുഴ: ഫുട്പാത്തിലെ സ്ലാബുകൾക്കിടയിൽ കാലുകുടുങ്ങിയ വീട്ടമ്മയ്ക്ക് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മുടവൂർ വാലുപറമ്പിൽ അപ്പുക്കുട്ടന്റെ ഭാര്യ രമണിയുടെ (67) വലതുകാലാണ് സ്ലാബിനിടയിൽ കുടുങ്ങിയത്. നഗരത്തിലെ കാവുംപടി റോഡിൽ ഗണപതി അമ്പലത്തിന് സമീപത്തെ ഫുട്പാത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിൽ പോകാനായി മകൻ അമലിനൊപ്പം എത്തിയതായിരുന്നു രമണി. കാറിൽ നിന്നിറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടയിൽ കാൽ സ്ലാബുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. വീണുപോയ ഇവർക്ക് സാരമായി പരിക്കേറ്റു. കാൽപുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ഇവർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ഫയർഫോഴ്സ് സ്ലാബ് മുറിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.