മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. രണ്ട് ദിവസങ്ങളിലായി പി.പി.മുസ്തഫപിള്ള നഗറിൽ (പോത്താനിക്കാട് ഇരുമ്പായിൽ ഒാഡിറ്റോറിയം) നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ.കെ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബു പോൾ, കെ.കെ.അഷറഫ്, എൻ.അരുൺ, എസ്.ശ്രീകുമാരി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.എൻ.സുഗതൻ, ഇ.കെ.ശിവൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൽദോ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് എന്നിവർ പങ്കെടുക്കും.