11
മുൻസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ ഷെജി കെ.എസ്.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ,അബ്ദുൾസത്താർ,നിതീഷ് റോയ്,താരിഫ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

തൃക്കാക്കര: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 30 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടികൂടി. ഇടച്ചിറ-ഇൻഫോപാർക്ക് ചിറ്റേത്തുകര തുടങ്ങിയ പ്രദേശങ്ങളിലെ വൻകിട ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ തുടങ്ങിയ എട്ട് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്. ഷെജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ, അബ്ദുൾസത്താർ, നിതീഷ് റോയ്, താരിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു.

# നിരോധിച്ചത് എന്തെല്ലാം?

പ്ലാസ്റ്റിക് കാരി ബാഗുകൾ, ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, കപ്പുകൾ, പ്ലേറ്റുകൾ, പി.വി.സി ഫ്ളക്‌സ് മെറ്റീരിയലുകൾ, നോൺവൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ഗാർബേജ് ബാഗ് തുടങ്ങിയവ.

# നിരോധനം ബാധകമല്ലാത്തവ

അളന്നുവെച്ച ധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവ പാക്കുചെയ്യുന്ന പാക്കറ്റുകൾ, ക്ലിംഗ് ഫിലിം, മത്സ്യം, മാംസം എന്നിവ വില്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവർ, ബ്രാൻഡഡ് ജ്യൂസ് പാക്കറ്റുകൾ, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവ.