കളമശേരി: 'പണിമുടക്ക് അവകാശം തൊഴിലവകാശം" എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്-അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കളമശേരി മെഡിക്കൽ കോളേജ്, ഐ.ടി.ഐ, പോളിടെക്നിക്ക്, പത്തടിപ്പാലം, ഇടപ്പള്ളി പൊതുമരാമത്ത് ഓഫീസ് എന്നിവിടങ്ങളിലായി ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി.സുനിൽ, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ആർ.ഹരികുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലിൻസി വർഗ്ഗീസ്, ജില്ലാ കമ്മിറ്റിയംഗം കെ.ആർ.ദിനേശ്കുമാർ, കെ.ജി.ഒ.എ. ഏരിയാ ജോ.സെക്രട്ടറി പി.കെ.രഘുനാഥൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന സദസ് ഉദ്ഘാടനം ചെയ്തു.