ചോറ്റാനിക്കര: സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശുന്നതിനായി ജനശ്രദ്ധ തിരിച്ചു വിടാൻ നടത്തുന്ന അക്രമത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോറ്റാനിക്കരയിൽ കരിദിനറാലി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ റാലി ഉദ്ഘാടനം ചെയ്തു. ഷാജി ജോർജ്, എ.ജെ. ജോർജ്, കെ.കെ. ശ്രീകുമാർ, ജയകുമാർ, ഇന്ദിര ധർമ്മരാജൻ, ശിൽജി രവി, കൊച്ചൂട്ടൻ, അജി, കെ.കെ ജൂലിയറ്റ്, ജോമാൻ ജോയി, റോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.