tony

നെടുമ്പാശേരി: കാണാതായ ചെറിയ വാപ്പാലശേരി സ്വദേശി ടോണി വിൻസന്റിന്റെ (32) മൃതദേഹം വരാപ്പുഴ പൊലീസ് സ്റ്റേഷന് സമീപം കായലിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ടോണിയെ കഴിഞ്ഞ 14 മുതൽ കാണാത്തതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അലക്‌സാണ്ടർ വിൻസന്റിന്റെയും ലൂസിയുടെയും മകനാണ്. അവിവാഹിതനാണ്.