കൊച്ചി: ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലേക്ക് അടിയന്തരചികിത്സയ്ക്ക് കൊണ്ടുപോകേണ്ടവർക്ക് ഹെലികോപ്ടർ സൗകര്യം നൽകിയില്ലെന്ന് പരാതി. അതേസമയം എയർ ആംബുലൻസായി ഉപയോഗിക്കുന്ന ഹെലികോപ്ടർ ലക്ഷദ്വീപ് സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രിക്കുവേണ്ടി നൽകിയെന്നും ആരോപണമുയർന്നു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു. രണ്ട് എയർ ആംബുലൻസുകൾ നിലവിൽ ദ്വീപിൽ ഉണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.