gold
നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്ത സ്വർണം

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 23ലക്ഷംരൂപയുടെ അനധികൃത സ്വർണം പിടികൂടി. ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയ തൃശൂർ സ്വദേശി നിഷാദാണ് (39) പിടിയിലായത്. 497ഗ്രാം തൂക്കമുള്ള സ്വർണക്കമ്പികളാണ് പിടിച്ചെടുത്തത്. നാല് സ്വർണക്കമ്പികൾ നോൺസ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് ഒളിപ്പിച്ചിരുന്നത്.