കുറുപ്പംപടി: യൂത്ത് കോൺഗ്രസ് കുറുപ്പംപടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രായമംഗലം പഞ്ചായത്ത് 4, 18 വാർഡുകളിൽ പഠനോപകരണ വിതരണം നടത്തി. കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽപോൾ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ഫെബിൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം അംബിക മുരളീധരൻ, ജെയ്ബി, ഷിജു, മത്തായി, രഘു തുടങ്ങിയവർ പങ്കെടുത്തു.