ആലുവ: മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാരിനും എതിരെയുള്ള കോൺഗ്രസ്, യു.ഡി.എഫ്, ബി.ജെ.പി അക്രമങ്ങൾക്കെതിരെ സി.പി.എം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം.എ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം പി. മോഹനൻ, ലോക്കൽ സെക്രട്ടറി വി.ബി. സെയ്തുമുഹമ്മദ്, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രയ്ക്കൽ എന്നിവർ സംസാരിച്ചു.
സി.പി.എം ആലുവ ടൗൺ ലോക്കൽ കമ്മിറ്റി ജില്ലാ ആശുപത്രി കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി പോൾ വർഗീസ് നേതൃത്വം നൽകി. ഏരിയയിലെ എല്ലാ ലോക്കൽ കമ്മിറ്റികളിലും പ്രതിഷേധ യോഗങ്ങൾ നടന്നു.