പറവൂർ: മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും സർക്കാരിനെതിരെയുള്ള കള്ളപ്രചരണങ്ങൾക്കുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനം നടത്തി. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. കെ.എ. വിദ്യാനന്ദൻ, എം.ആർ. റീന, എം.പി. എയ്ഞ്ചൽസ് എന്നിവർ സംസാരിച്ചു. മൂത്തകുന്നത്ത് ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, കൂനമ്മാവിൽ ജില്ലാ കമ്മറ്റി അംഗം എം.ബി. സ്യമന്തഭദ്രൻ, പുത്തൻവേലിക്കരയിൽ ജില്ലാ കമ്മറ്റി അംഗം പി.എസ്. ഷൈല, വടക്കേക്കരയിൽ ടി.ജി. അശോകൻ, ചേന്ദമംഗലത്ത് വി.എസ്. ഷഡാനന്ദൻ, മുനമ്പം കവലയിൽ കെ.ഡി. വേണുഗോപാൽ, കെ.എം.കെ കവലയിൽ ടി.വി. നിഥിൻ, ഏഴിക്കരയിൽ പി.പി. അജിത്ത് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.