ചോറ്റാനിക്കര: മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും സർക്കാരിനെതിരായ കള്ളപ്രചാരണങ്ങൾക്കും എതിരെ സി.പി.എം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു. പാർട്ടി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.ടി അഖിൽ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഓമന ധർമ്മൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. രാജേഷ്, കെ.എൻ. സുരേഷ്, പുഷ്പ പ്രദീപ്, കെ.ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.