പറവൂർ: പഞ്ചായത്തുപടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. കീരിക്കാപിള്ളി ഗോപിയുടെ ഭാര്യ സാവിത്രിയാണ് (66) ബുധനാഴ്ച വൈകിട്ട് 4.30ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. അമ്പലത്തിൽ പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. സാവിത്രിയുടെ ശരീരത്തിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. ഉടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. മക്കൾ: ആര്യ, സൂര്യ. മരുമകൻ: ശ്രീകാന്ത്.