swapna-suresh

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ ഷാർജയിൽ തുടങ്ങാനുദ്ദേശിച്ച ബിസിനസ് ഷാർജ ഭരണാധികാരിയുടെ ഭാര്യ എതിർത്തപ്പോഴാണ് മുടങ്ങിയതെന്നും മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ പെരുമാറ്റത്തിൽ അവർ അലോസരം പ്രകടിപ്പിച്ചെന്നും സ്വപ്‌ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്തിലെ ഇ.ഡി കേസിൽ രഹസ്യമൊഴി നൽകാനുള്ള അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചതാണ് സത്യവാങ്മൂലം.

 സത്യവാങ്മൂലത്തിൽ നിന്ന്
2016 മുതൽ കോൺസൽ ജനറലിന്റെ വീട്ടിൽ നിന്ന് ബിരിയാണി ചെമ്പുകൾ ക്ളിഫ് ഹൗസിലേക്ക് കൊണ്ടുപോയിരുന്നു. ചെമ്പിൽ മൂന്നിൽ രണ്ടു ഭാഗം ഭാരമുള്ള സാധനങ്ങളായിരുന്നു. അതിന് മുകളിൽ ഫോയിൽ പേപ്പറിൽ ബിരിയാണി നിറയ്ക്കും. ക്ളിഫ് ഹൗസിൽ ശിവശങ്കറാണ് ഇത് കൈകാര്യം ചെയ്തത്.

ഷാർജ ഭരണാധികാരിക്ക് ഡി. ലിറ്റ് നൽകാൻ അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീൽ കാലിക്കറ്റ് വി.സി മുഹമ്മദ് ബഷീറിൽ സ്വാധീനം ചെലുത്തിയെന്ന് കോൺസുൽ ജനറൽ പറഞ്ഞു. മുഖ്യമന്ത്രിയും ശിവശങ്കറും കോൺസുൽ ജനറലിനെയും തന്നെയും ക്ളിഫ് ഹൗസിലേക്ക് ക്ഷണിച്ച് ചടങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റണമെന്നും ഷാർജ ഭരണാധികാരിയുമായി സ്വകാര്യ കൂടിക്കാഴ്ച ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. ഷാർജയിലെ ഐ.ടി ഹബ്ബിന്റെ ചുമതലയുള്ള ഷാർജ ഭരണാധികാരിയെയും ഭാര്യയെയും കാണണമെന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ആവശ്യപ്പെട്ടു. അവർക്ക് ആഭരണങ്ങളും സ്വർണവും ഡയമണ്ടുകളും കമല വാഗ്‌ദാനം ചെയ്തു. കോവളത്തെ ലീല ഹോട്ടലിലെ മുറിയിൽ പോയി ഷാർജ ഭരണാധികാരിയുടെ ഭാര്യയെ കമലയും നളിനി നെറ്റോയും ഞാനും ചേർന്ന് കണ്ടു. ആദ്യമേ കമല ബിസിനസ് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഭരണാധികാരിയുടെ ഭാര്യ അസ്വസ്ഥത പ്രകടിപ്പിച്ചു.

2017 സെപ്തംബർ 26ന് രാവിലെ ക്ളിഫ് ഹൗസിൽ വച്ചാണ് വീണയ്ക്കു വേണ്ടി ബിസിനസ് കാര്യം സംസാരിച്ചത്. ഷാർജ ഭരണാധികാരിയുടെ മരുമകനും ഐ.ടി മന്ത്രിയുമായ ഷേഖ് ഫാഹിമുമായി തുടർചർച്ച നടന്നെങ്കിലും ഭരണാധികാരിയുടെ ഭാര്യയുടെ എതിർപ്പു മൂലം മുന്നോട്ടു പോയില്ല.

 ര​ഹ​സ്യ​മൊ​ഴി​ക്കാ​യി​ ​ക്രൈം​ബ്രാ​ഞ്ചും വി​ജി​ല​ൻ​സും​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ക​ൾ​ ​ത​ള്ളി

സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​സ്വ​പ്‌​ന​ ​സു​രേ​ഷ് ​ഇ.​ഡി​ക്കു​വേ​ണ്ടി​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പി​നാ​യി​ ​ക്രൈം​ബ്രാ​ഞ്ചും​ ​വി​ജി​ല​ൻ​സും​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ക​ൾ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ത​ള്ളി.​ ​എ​ന്താ​വ​ശ്യ​ത്തി​നാ​ണ് ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നു​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്ക​വേ​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​ ​ഉ​ന്ന​ത​ർ​ക്കെ​തി​രെ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​തി​ന് ​സ്വ​പ്‌​ന​യ്ക്കും​ ​കൂ​ട്ട​ർ​ക്കു​മെ​തി​രെ​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും​ ​സ്വ​പ്‌​ന​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​ ​ഈ​ ​കേ​സി​ൽ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ഗൂ​ഢാ​ലോ​ച​ന,​ ​ക​ലാ​പ​ശ്ര​മം​ ​എ​ന്നീ​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്തി​യാ​ണ് ​സ്വ​പ്‌​ന​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ത്.​ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഷാ​ജ് ​കി​ര​ൺ,​ ​സ്വ​പ്ന​യ്‌​ക്കെ​തി​രെ​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ര​ഹ​സ്യ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്വ​പ്‌​ന​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​പു​റ​ത്തു​പോ​യ​തെ​ങ്ങ​നെ​യെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം.​ ​സ്വ​പ്‌​ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ത​ന്നെ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​പു​റ​ത്തു​വി​ട്ടെ​ന്ന് ​സം​ശ​യ​മു​ണ്ടെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വാ​ദി​ച്ചു.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ജി​ല​ൻ​സ് ​കേ​സി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​മൊ​ഴി​യി​ലു​ള്ള​തി​നാ​ൽ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​വേ​ണ​മെ​ന്നാ​യി​രു​ന്നു​ ​വി​ജി​ല​ൻ​സി​ന്റെ​ ​ആ​വ​ശ്യം.
ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​ന​ൽ​കു​ന്ന​തി​നെ​ ​ഇ.​ഡി​യും​ ​സ്വ​പ്‌​ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​നും​ ​എ​തി​ർ​ത്തു.​ ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​സ്വ​പ്ന​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​ ​കേ​ന്ദ്ര​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും​ ​ഇ.​ഡി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ.​ഡി​യു​ടെ​ ​കേ​സി​ൽ​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​യാ​ണ് ​ഇ​തെ​ന്നും​ ​മ​റ്റ് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്കു​ ​ന​ൽ​ക​രു​തെ​ന്നും​ ​വാ​ദി​ച്ചു.
സ്വ​പ്‌​ന​യ്‌​ക്കെ​തി​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​ന​ൽ​ക​രു​തെ​ന്ന് ​സ്വ​പ്‌​ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ്വ​പ്‌​ന​യു​ടെ​ ​വ​ക്കാ​ല​ത്ത് ​ഏ​റ്റെ​ടു​ത്ത​ശേ​ഷം​ ​ത​നി​ക്കെ​തി​രെ​പോ​ലും​ ​കേ​സ് ​എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും​ ​അ​ഡ്വ.​ ​കൃ​ഷ്‌​ണ​രാ​ജ് ​അ​റി​യി​ച്ചു.​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കാ​തെ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​ആ​ർ​ക്കും​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​യും​ ​വി​ജി​ല​ൻ​സി​ന്റെ​യും​ ​ആ​വ​ശ്യം​ ​ത​ള്ളു​ക​യാ​യി​രു​ന്നു.