ഫോർട്ടുകൊച്ചി: റോറോയിൽനിന്ന് കായലിലേക്ക് ചാടിയ ആളെ റോറോ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരാവതി സ്വദേശി അശോകനാണ് (59) ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 8 മണിയോടെ ഫോർട്ടുകൊച്ചിയിൽനിന്ന് റോ റോ വൈപ്പിനിൽ എത്തിയപ്പോഴാണ് സംഭവം. ഉടനെ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിൽസക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപതി അധികൃതർ പറഞ്ഞു.