തൃപ്പൂണിത്തുറ: ഉദയംപേരൂർ പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഹൈബി ഈഡൻ എം.പിയുടെ 2022-23 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. നിലവിലെ കെട്ടിടത്തിന്റെ മുകളിൽ ഒരു നില കൂടി നിർമ്മിക്കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക.