കളമശേരി: ലയൺസ് ക്ലബ്ബ് നിർദ്ധനർക്ക് നിർമ്മിച്ചു നൽകുന്ന 45 വീടുകളുടെ താക്കോൽദാനവും 51 വീൽ ചെയറുകളുടെ വിതരണവും നാളെ മന്ത്രി പി.രാജീവ് നിർവഹിക്കും. കുഞ്ഞുങ്ങൾക്കായുള്ള കാൻസർ ചികിത്സാ കേന്ദ്രം, കണ്ടെയ്നർ ടോയ്ലറ്റ്, പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയവയുൾപ്പെടെ 8 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് പറഞ്ഞു. എറണാകുളം, ഇടുക്കി, ആലപ്പുഴ, പ്രദേശങ്ങളിലുള്ള 45 പേർക്കാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഭാരവാഹികളായ സാജു പി. വർഗീസ്, ലൂയിസ് ഫ്രാൻസിസ്, സി.ജെ. ജയിംസ്, കുമ്പളം രവി, കെ.ബി.വർഗീസ്, ജയദേവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.