കുറുപ്പംപടി: മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന കള്ളപ്രചരണങ്ങളിലും അക്രമത്തിലും പ്രതിഷേധിച്ച് സി.പി.എം കറുപ്പംപടി ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തി. ഏരിയാ കമ്മിറ്റി അംഗം എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.പി. അജയകുമാർ, ലോക്കൽ സെക്രട്ടറി കെ.എൻ. ഹരിദാസ്, അരുൺ പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.