കൂത്താട്ടുകുളം:പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)35-ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. ചെത്തുതൊഴിലാളി ഫെഡറേഷൻ ജില്ല കോ-ഓർഡിനേറ്റർ പി.എം.സീനു ലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പി.സലിം അധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. രതീഷ് വിദ്യഭ്യാസ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എ.ഡി.ഗോപി,പി. എസ്.മോഹനൻ,സി.എൻ. പ്രഭ കുമാർ, ബിജു സൈമൺ, സണ്ണി കുര്യാക്കോസ്, സി.എം.വാസു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ കെ.പി.സലിം (പ്രസിഡന്റ്) സി.എം. വാസു, എം.കെ.ശശി (വൈസ് പ്രസിഡന്റുമാർ) എ. ഡി.ഗോപി ( സെക്രട്ടറി) കെ. എം.ബിജു, ടി.വി.സിജു (ജോയിന്റ് സെക്രട്ടറിമാർ) ടി. കെ.സുകു (ട്രഷറർ).