കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളേജിലെ മലയാള വിഭാഗത്തിന് തുടർച്ചയായ മൂന്നാം വർഷവും റാങ്ക് നേട്ടം. എം.ജി സർവകലാശാല മലയാളം മോഡൽ 2 കോപ്പിറൈ​റ്റിംഗിൽ ശ്രീലക്ഷ്മി രാജീവിന് ഒന്നാം റാങ്കും എൽബി സാജുവിന് നാലാം റാങ്കും ഇത്തവണ ലഭിച്ചു. 2012 ൽ ആരംഭിച്ച തൊഴിലധിഷ്ഠിത കോഴ്‌സായ കോപ്പിറൈ​റ്റിംഗിൽ 2020ൽ ഗീതുമോൾ സുരന് രണ്ടാം റാങ്കും 2021ൽ അഭിമന്യു കെ. ഗോപാലിന് മൂന്നാം റാങ്കും ലഭിച്ചിരുന്നു.

രാമപുരം തേവലത്തിൽ രാജീവിന്റേയും ജയശ്രീയുടേയും മകളാണ് ഒന്നാം റാങ്ക് ജേതാവായ ശ്രീലക്ഷ്മി. തിരുവാണിയൂർ ഇളയിടത്തുകുഴി സാജുവിന്റേയും സെലീനയുടേയും മകളാണ് നാലാം റാങ്ക് നേടിയ എൽബി.