കോലഞ്ചേരി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ പുത്തൻകുരിശ് പഞ്ചായത്ത് വരിക്കോലി വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച നീർമേൽ, പെരുന്താറ മുകൾ കുടിവെള്ള പദ്ധതികൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അശോക കുമാർ, പഞ്ചായത്ത് അംഗം മഞ്ജു വിജയധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നവാസ്, ശ്രീരേഖ അജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഉഷ വേണുഗോപാൽ, സി.ജി. നിഷാദ്, വിഷ്ണു വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഉയർന്ന പ്രദേശമായതിനാൽ കുടിവെള്ളം എത്താതിരുന്ന ഇവിടെ വാട്ടർ അതോറിറ്റിയുമായി സഹകരിച്ചുള്ള പദ്ധതിക്ക് 18.5 ലക്ഷം രൂപയാണ് സി.എസ്.ആർ ഫണ്ടിൽ നിന്ന് റിഫൈനറി അനുവദിച്ചത്.