കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എൻജിനിയറിംഗ് അസോസിയേഷൻ 'ഡാനസ്' കാെച്ചിൻപോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീന ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ടി.കെ. സുരേഷ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, വകുപ്പ് മേധാവി പ്രൊഫ.എസ്. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ലോഗോ, മാഗസിൻ, ഡിപ്പാർട്ടുമെന്റ് ന്യൂസ് ലെറ്റർ തുടങ്ങിയവ പ്രകാശിപ്പിച്ചു.