മൂവാറ്റുപുഴ: ശിവൻകുന്ന് ഗവ. ഹയർസെക്കൻഡറി സ്ക്കൂളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്. എസ്.ടി (ജൂനിയർ), മാത്തമാറ്റിക്സ്, എച്ച്.എസ്.എസ്.ടി (ജൂനിയർ) ബോട്ടണി, എച്ച്.എസ്.എസ്.ടി (ജൂനിയർ), സുവോളജി, എച്ച്.എസ്.എസ്.ടി (ജൂനിയർ), കെമിസ്ട്രി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. 21ന് രാവിലെ 11മുതൽ സ്കൂൾ ഓഫീസിൽ വച്ചാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ അന്നേദിവസം സർട്ടിഫിക്കറ്റകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0485-2830860.