അങ്കമാലി:അങ്കമാലിയുടെ സുരക്ഷയ്ക്ക് പൊലീസിന്റെ കാമറക്കണ്ണുകൾ. റൂറൽ പൊലീസിന്റെ പ്രൊജക്ട് തൗസന്റ് ഐസ് പദ്ധതിയുടെ ഭാഗമായാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് നിർവഹിച്ചു. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി അദ്ധ്യക്ഷനായി. ഇൻസ്പെക്ടർ സോണി മത്തായി, വർഗീസ് മൂലൻ, ജിബി വർഗീസ്,​ മർച്ചന്റ്സ് അസോസിയേഷൻ,​ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 32 നിരീക്ഷണ കാമറകളാണ് 19 കിലോമീറ്റർ പരിധിയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 28 എണ്ണം നൈറ്റ്‌വിഷൻ കാമറകളും 4 എണ്ണം ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റീഡറുമാണ്. 180 കാമറകൾ സ്ഥാപിക്കലാണ് ലക്ഷ്യം. മർച്ചന്റ്സ് അസോസിയേഷന്റെയും റസിഡൻസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.