അങ്കമാലി: മുഖ്യമന്ത്രിക്ക് നേരെയുള്ള അക്രമങ്ങൾക്കും സർക്കാർ വിരുദ്ധ പ്രചാരണത്തിനും എതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, കെ.തുളസി, കെ.ഐ. കുര്യക്കോസ് തുടങ്ങിയവർ സംസാരിച്ചു.