തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പുതിയതായി ഒരുക്കിയ ക്രിക്കറ്റ് നെറ്റ്സിന്റെ ഉദ്ഘാടനം ബി.സി.സി.ഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ് ഇന്ന് നിർവ്വഹിക്കും. കെ. ബാബു എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ രമ സന്തോഷ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ബിജോ അലക്സാണ്ടർ, ടി.സി.സി. പ്രസിഡന്റ് സാബി ജോൺ, ടി.സി.സി. സെക്രട്ടറി ശ്രീകുമാർ, ട്രഷറർ കൃഷ്ണദാസ് എം. കർത്താ എന്നിവർ പങ്കെടുക്കും.

അന്താരാഷ്ട്ര നിലവാരത്തിൽ ഫുൾ റണ്ണപ്പോടെ ആധുനിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ക്രിക്കറ്റ് നെറ്റ്സ് മികച്ച രീതിയിൽ പരിശീലനം ലഭിക്കുന്നതിന് ഉപകാരപ്രദമായിരിക്കും. ഇതിനായി മൂന്ന് ആസ്ട്രോ ടർഫ് വിക്കറ്റുകളും രണ്ട് കോൺക്രീറ്റ് വിക്കറ്റുകളും ഗ്രൗണ്ടിൽ മികച്ച നിലവാരമുള്ള ടർഫ് വിക്കറ്റുകളും ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ നെറ്റ്സ് പ്രാക്ടീസിന് വേണ്ടി മാത്രമായി രണ്ടു ടർഫ് വിക്കറ്റുകൾ കൂടി ഗ്രൗണ്ടിന്റെ വശങ്ങളിൽ ഉടൻ ഒരുക്കും. കോച്ചിന്റെ സേവനം നൽകുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്.