അങ്കമാലി:കറുകുറ്റി പഞ്ചായത്തിലെ ആശാരിത്താഴം തോടിൽ തടയണ നിർമ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പ്രദേശത്ത് ക്യഷിക്കും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇത് സഹായകരമാകും. മൈനർ ഇറിഗേഷൻ പ്രോജക്റ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.