നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് വ്യാപാരികളായ കർഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അത്താണിയിൽ ആരംഭിച്ച ഞാറ്റുവേലച്ചന്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു.
ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സജി, സാലു പോൾ, പി.എൻ. രാധാകൃഷ്ണൻ, സൈമൺ തേയ്ക്കാനത്ത്, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, ബിന്നി തരിയൻ, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ.പോൾസൺ, ഗിരിജാ രഞ്ജൻ, മോളി മാത്തുക്കുട്ടി, ഉഷാ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വ്യാപാരിയുടെയും വീടുകളിൽ പച്ചക്കറിക്കൃഷികൾ ചെയ്യുന്നതിനാവശ്യമായ തൈകൾ അടിസ്ഥാന വിലയിൽ ലഭ്യമാക്കുക എന്നതാണ് ഞാറ്റുവേലച്ചന്തയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.