പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ അഞ്ച് പ്രധാനറോഡുകളുടെ നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിൽനിന്ന് അനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഏഴിക്കര എട്ടാംവാർഡിലെ സെന്റ് മേരീസ് റോഡ്, വരാപ്പുഴ പഞ്ചായത്ത് പതിമൂന്നാംവാർഡിലെ ശ്രീവരാഹം ക്ഷേത്രം റോഡ്, ചിറ്റാറ്റുകര പഞ്ചായത്ത് പതിനാറാംവാർഡിലെ പട്ടണം - മാച്ചാതുരുത്ത് റോഡ്, ചേന്ദമംഗലം പഞ്ചായത്ത് പതിനാലാംവാർഡിലെ പുല്ലാർപ്പിള്ളി റോഡ്, പതിനേഴാം വാർഡിലെ ഗോതുരുത്ത് പോസ്റ്രോഫീസ് റോഡ് എന്നിവയാണ് നവീകരിക്കുന്നത്.