ആലുവ:എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാ സംഘത്തിന്റെയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കും. നാളെ രാവിലെ ഒമ്പത് മുതൽ ആലുവ അദ്വൈതാശ്രമത്തിന് എതിർവശം ശ്രീനാരായണ വിദ്യാനികേതൻ കിന്റർ ഗാർഡൻ സ്കൂളിലാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് അവസരം ലഭിക്കുന്നത്. ഫോൺ: 8547421405, 9645572798.