
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റിയ ഹൈക്കോടതി, അതുവരെ അദ്ദേഹത്തെ അറസ്റ്റുചെയ്യരുതെന്നും നിർദ്ദേശിച്ചു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് കേസ് ഡയറി ഇന്നലെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതിലും ഇരയുടെ പേരുവെളിപ്പെടുത്തിയ കേസിലുമായി രണ്ടു മുൻകൂർ ജാമ്യാപേക്ഷകളാണ് നൽകിയിരുന്നത്. എന്നാൽ ഇരയുടെ പേരുവെളിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് വിലയിരുത്തി മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.