anoop-45

മൂവാറ്റുപുഴ: കടാതി വിശ്വകർമ്മ ക്ഷേത്രത്തിനു സമീപം കൊച്ചി മധുര ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടാതി പൊറ്റവേലികുടിയിൽ അനൂപ് പി.കെ. (45) മരണമടഞ്ഞു. കഴിഞ്ഞ മാസം 27 നായിരുന്നു അപകടം. റബ്ബർ വെട്ടു തൊഴിലാളിയായ അനൂപ് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കാൻ നിൽക്കവേ എതിർദിശയിൽ വന്ന മിനി ടാങ്കർ ലോറി ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആര്യ. മക്കൾ: അനുശ്രീ, ശ്രീലക്ഷ്മി.