തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയന്റെ 36-ാമത് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൻ. പ്രസന്നന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള അവാർഡ് ദാനം തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് ടി.ബി. നാസർ നിർവഹിച്ചു. പി.വി. സജീവ് പുതുക്കാടനെ പ്രസിഡന്റായും സന്തോഷ് ജോസഫിനെ ജനറൽ സെക്രട്ടറിയായും ഷാജി നാലുകണ്ടത്തിനെ ട്രഷററായും തിരഞ്ഞെടുത്തു.