മൂവാറ്റുപുഴ: പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്നവേളയിൽ നിർമ്മല കോളേജും മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും ആദരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി 22,23 തിയതികളിൽ അടൂർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. 23ന് ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. അനന്തരം, എലിപ്പത്തായം, നാല് പെണ്ണുങ്ങൾ, കൊടിയേറ്റം, മതിലുകൾ, സ്വയംവരം എന്നീ സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. 24ന് സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണനുമായി സംവാദം ഉണ്ടായിരിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ്, ഫാ. ജസ്റ്റിൻ കണ്ണാടൻ,യു.ആർ. ബാബു, പ്രകാശ് ശ്രീധർ, ഫാ. ഫ്രാൻസിസ് മൈക്കിൾ, ഡോ. പി.ബി.സനീഷ് , ഡോ. മനു സ്‌കറിയ, സീമ ജോസഫ്, അഗസ്റ്റ്യൻ ബെന്നി, ഡോ. പി. ജെ.ജാസ്മിൻ മേരി, നീന തോമസ്, ലൗലി എബ്രഹാം, ഡോ. ശോഭിത ജോയി, അഞ്ജന ബിജു, മധു നീലകണ്ഠൻ, പി.എ.സമീർ, അഡ്വ ബി. അനിൽ, എൻ.പി. പീറ്റർ, എം.എസ്.ബാലൻ, കെ.ആർ.സുകുമാരൻ, സണ്ണി വർഗീസ്, ജയകുമാർ ചെങ്ങമനാട്, ജീവൻ ജേക്കബ്, ഇ.ഐ. ജോർജ് എന്നിവർ നേതൃത്വം നൽകും.