പെരുമ്പാവൂർ: കേരള പ്രവാസിസംഘം ആറാമത് ജില്ലാസമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി അദ്ധ്യക്ഷത വഹിക്കും. കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ സി.ഇ. നാസർ, എം.എ. അബൂബക്കർ, സി.കെ. അബ്ദുൾകരിം, ഇ.ഡി. ജോയി, എം.യു. അഷറഫ്, കെ.എം. സിറാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.