പെരുമ്പാവൂർ: മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ സി.പി.എം പെരുമ്പാവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി വിശദീകരണസമ്മേളനം നടത്തി. ഏരിയ സെക്രട്ടറി സി.എം. അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ.സന്തോഷ്, ജി. ശ്രീജിത്ത്, സതി ജയകൃഷ്ണൻ, സൂരജ് കൃഷ്ണ, വി.വി.എൽദോസ് എന്നിവർ സംസാരിച്ചു.