 
പെരുമ്പാവൂർ: സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡന്റ് എം.എം. മുജീബ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. പരീത്, ജനറൽ സെക്രട്ടറി അസീസ് പാണ്ടിയാരപ്പിള്ളി, ബാബു സെയ്താലി, കെ.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.എം. മുജീബ് റഹ്‌മാൻ (പ്രസിഡന്റ്), അസീസ് പാണ്ടിയാരപ്പിള്ളി (ജനറൽ സെക്രട്ടറി), ബാബു സെയ്താലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.