പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി മേഖലാ കമ്മിറ്റി ഓണാംകുളം എൽ.പി. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ബി. ബിൻഷാദ് അധ്യക്ഷത വഹിച്ചു. അഖിൽ വി. കർത്ത, പി.എ. അഷ്‌കർ, പ്രധാനാദ്ധ്യാപിക സുമ ടീച്ചർ, പി.ടി.എ പ്രസിഡന്റ് എം.കെ. സുപർണ, നിഖിൽ ബാബു, എൻ.ആർ. വിജയൻ, കെ.വി. വിനീത്, പി.എച്ച്. അലികുഞ്ഞ്, അലക്സ് നോബിൾ, ജിനു ഗണേശൻ, കെ.വി. ബിനോയ് എന്നിവർ പങ്കെടുത്തു.