പെരുമ്പാവൂർ: 14-ാം പഞ്ചവത്സര പദ്ധതി മാർഗരേഖ പ്രകാരമുള്ള രണ്ടാംഘട്ട പദ്ധതി രൂപീകരണത്തിന് വേങ്ങൂർ ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ കെ.എസ്. രമ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ശോഭന വിജയകുമാർ, പി.വി. പീറ്റർ, കെ.എസ്. ശശികല എന്നിവർ സംസാരിച്ചു.