കോതമംഗലം: കുട്ടമ്പുഴ 15-ാം വാർഡ് മെമ്പർ കെ.എ. സിബിയുടെ മെമ്പേഴ്‌സ് കെയറും യുവ ലൈബ്രറിയും സംയുക്തമായി ആനക്കയം വാർഡിലെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും ബാഗ് വിതരണംചെയ്തു. വിതരണോദ്ഘാടനം അട്ടിക്കളം അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.എ. സിബി നിർവഹിച്ചു.യുവ ലൈബ്രറി സെക്രട്ടറി പി.ബി. ബിനു, ശിവൻ ആലുങ്കൽ, ബിനിൽ ബേബി, റെന്നി ജോർജ്ജ്, ഫിലോമിന, ഷേർളി, ഓമന വാവച്ചൻ എന്നിവർ സംസാരിച്ചു.