പറവൂർ: ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലിനെതിരെ പ്രതികരിക്കാൻ ഹെൽത്തി പറവൂർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ ഡോ. എൻ. മധു (പ്രസിഡന്റ്), ഡോ.ആൻ മേരിക്കുഞ്ചെറിയ, ജോസ് പോൾ വിതയത്തിൽ (വൈസ് പ്രസിഡന്റ്), അഡ്വ. റാഫേൽ ആന്റണി (സെക്രട്ടറി), സജി തോമസ്, ഗീതാ ബാലചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), കെ.എ. കുഞ്ഞുകുഞ്ഞു (ട്രഷറർ) എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.